ഹോർമുസ് കടലിടുക്കിലെ ഇറാൻ ഇടപെടൽ: സാമ്പത്തിക യുദ്ധമെന്ന് യുഎഇ

  1. Home
  2. Global Malayali

ഹോർമുസ് കടലിടുക്കിലെ ഇറാൻ ഇടപെടൽ: സാമ്പത്തിക യുദ്ധമെന്ന് യുഎഇ

s


ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് ആഗോളതലത്തിലുള്ള ‘സാമ്പത്തിക പീഡന’മാണെന്നും യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി. ബ്രിട്ടിഷ് വിദേശകാര്യ സഹമന്ത്രി ഈവറ്റ് കൂപ്പർ വിളിച്ചുചേർത്ത വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. മേഖലയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും യുഎഇ ആവശ്യപ്പെട്ടു.ഫെബ്രുവരി 28 മുതൽ യുഎഇക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് നിരന്തരമായ ആക്രമണങ്ങൾ ഉണ്ടാകുന്നതായി റീം അൽ ഹാഷിമി ചൂണ്ടിക്കാട്ടി. ഏകദേശം 2,500-ലേറെ ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ ‘ഭീകരാക്രമണങ്ങൾ’ നടന്നതെന്ന് അവർ വ്യക്തമാക്കി. നിലവിലെ യുദ്ധത്തിൽ യുഎഇ കക്ഷിയല്ലെന്നും മേഖലയിലെ സംഘർഷം ലഘൂകരിക്കാനാണ് രാജ്യം എന്നും ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രി ഓർമിപ്പിച്ചു.