ജിദ്ദ- കരിപ്പൂർ എയർഇന്ത്യ എക്സ്പ്രസി​ന്റെ ടയറുകൾ പൊട്ടി, നെടുമ്പാശേരിയിലിറക്കി

  1. Home
  2. Global Malayali

ജിദ്ദ- കരിപ്പൂർ എയർഇന്ത്യ എക്സ്പ്രസി​ന്റെ ടയറുകൾ പൊട്ടി, നെടുമ്പാശേരിയിലിറക്കി

jeddah


ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. വ്യാഴാഴ്ച രാവിലെ 9.10-ന് കരിപ്പൂരിലെത്തേണ്ടിയിരുന്ന വിമാനമാണ് ലാൻഡിങ് ഗിയറിനുള്ള തകരാറും ടയറുകൾ പൊട്ടിയതും മൂലം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെങ്കിലും വലിയൊരു അപകടസാഹചര്യമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ലാൻഡിങ് ഗിയറിന് തകരാർ കണ്ടെത്തിയതിനൊപ്പം വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചതും ആശങ്ക വർദ്ധിപ്പിച്ചു.

നിലവിൽ സിയാൽ (CIAL) അധികൃതർ വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ ഒരുക്കുന്നുണ്ട്. കൃത്യസമയത്ത് തകരാർ തിരിച്ചറിഞ്ഞ് മുൻകരുതലുകളോടെ കൊച്ചിയിൽ ലാൻഡിങ് നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും വിമാനത്താവള അധികൃതരും.