ദുബായിലെ സ്‌കൂളുകൾക്ക് കെഎച്ച്ഡിഎ വസന്തകാല അവധി പ്രഖ്യാപിച്ചു

  1. Home
  2. Global Malayali

ദുബായിലെ സ്‌കൂളുകൾക്ക് കെഎച്ച്ഡിഎ വസന്തകാല അവധി പ്രഖ്യാപിച്ചു

dubai school timings


ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വ്യാഴാഴ്ച വസന്തകാല അവധി പ്രഖ്യാപിച്ചു.

ദുബായിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും വസന്തകാല അവധി മാർച്ച് 9 തിങ്കളാഴ്ച ആരംഭിച്ച് 2026 ഞായറാഴ്ച വരെ തുടരും. ക്ലാസുകളും ജോലിയും 2026 മാർച്ച് 23 തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് കെഎച്ച്ഡിഎ സോഷ്യൽ മീഡിയയിൽ അറിയിച്ചു.വിദ്യാഭ്യാസ, മാനവ വികസന, കമ്മ്യൂണിറ്റി കൗൺസിലിന്റെ അംഗീകാരത്തെ തുടർന്നാണിത്, വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും ബുധനാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തിന് അനുസൃതമാണിത്.