ഇറാനെതിരായ ആക്രമണത്തിൽ കുവൈത്തും ബഹ്‌റൈനും പങ്കെടുത്തെന്ന വാർത്ത തള്ളി കുവൈത്ത്
ഇറാനെതിരായ ആക്രമണത്തിൽ കുവൈത്തും ബഹ്‌റൈനും പങ്കെടുത്തെന്ന വാർത്ത തള്ളി കുവൈത്ത്. വോൾസ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ കുവൈത്ത് സ്ഥാനപതി ഷെയ്ഖ് അൽ സെയിൻ അൽ സബാഹ് പത്രാധിപസമിതിക്കു കത്തയച്ചു. കുവൈത്തിന്റെ മണ്ണ്, വ്യോമപാത, സമുദ്രം എന്നിവ സൈനിക നടപടികൾക്കായി വിട്ടുനൽകിയിട്ടുമില്ല.കുവൈത്ത് എയർവേയ്സിന്റെ സർവീസുകൾ റദ്ദാക്കിയെന്ന വാർത്തകളും നിഷേധിച്ചു. രാജ്യത്തു പ്രവർത്തിച്ചിരുന്ന തീവ്രവാദ ഗ്രൂപ്പിനെ അറസ്റ്റ് ചെയ്തെന്ന വാർത്തയും തെറ്റാണ്. തെറ്റായ വാർത്തകൾ പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം കുവൈത്ത്– ഇറാഖ് അതിർത്തികൾ തുറന്നു.
