ഖത്തറിൽ എൽഎൻജി ഉൽപാദനം ഏതാനും ആഴ്ചകൾക്കുള്ളിൽ സാധാരണ നിലയിലാകും
ഡ്രോൺ ആക്രമണത്തെത്തുടർന്ന് താല്ക്കാലികമായി നിർത്തിവച്ച പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണതോതിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി അറിയിച്ചു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഫെബ്രുവരി 28ന് റാസ് ലഫാൻ പ്രകൃതിവാതക കേന്ദ്രത്തിനു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് ഖത്തർ എനർജി ഉൽപാദനം താല്ക്കാലികമായി നിർത്തിവച്ചത്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നടപടി ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണം. അതേസമയം, മേഖലയിലെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി വാഷിങ്ടനും ടെഹ്റാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ അനിവാര്യമാണെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
