ഏറ്റവും നീളമേളറിയ സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തി ദുബായ്

  1. Home
  2. Global Malayali

ഏറ്റവും നീളമേളറിയ സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തി ദുബായ്

DUBAI


ലോകത്തിലെ ഏറ്റവും നീളമേളറിയ സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ദുബായ് നഗരം. അൽഖുദ്‌റ സൈക്കിൾ പാതയാണ് 80.6 കിലോമീറ്റർ തുടർച്ചയുള്ള പാതയൊരുക്കി നേരത്തേയുള്ള റെക്കോർഡ് തിരുത്തിയത്. 

ഏറ്റവും നീളത്തിൽ തുടർച്ചയുള്ള സൈക്കിൾ പാതക്കുള്ള ഗിന്നസ് റെക്കോർഡ് ദുബൈ അൽഖുദ്‌റ സൈക്കിൾ ട്രാക്ക് 2020 ൽ സ്വന്തമാക്കിയിരുന്നു. 33 കിലോമീറ്ററായിരുന്നപ്പോൾ നേടിയ റെക്കോഡാണ് നീളം 80.6 കിലോമീറ്റർ വർധിപ്പിച്ച് തിരുത്തിയത്.

ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആർ.ടി.എയുടെയും ഗിന്നസ് റെക്കോഡിൻറെയും നേട്ടങ്ങളും ലോഗോകളും ആലേഖനം ചെയ്ത മാർബിൾ ഫലകം അൽ ഖുദ്രയിൽ സ്ഥാപിച്ചു.

ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറൻറുകൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്. സ്വന്തമായി സൈക്കിളില്ലാത്തവർക്ക് ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ സൗകര്യമൊരുക്കിയിട്ടുണ്ട്.