ഗാനരചയിതാവ് മുരളി മഞ്ഞളൂർ അന്തരിച്ചു

  1. Home
  2. Global Malayali

ഗാനരചയിതാവ് മുരളി മഞ്ഞളൂർ അന്തരിച്ചു

murali


ഖത്തറിലെ കലാ-സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന കവിയും ഗാനരചയിതാവുമായ മുരളി മഞ്ഞളൂർ (മുരളീധരൻ - 54) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (HMC) ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ഖത്തറിലെ സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ (CAWAQ) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പ്രവാസലോകത്തെ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമായിരുന്നു.

എസ്.എം.എസ് ക്രിയേഷൻസിന്റെ സാരഥികളിൽ ഒരാളായിരുന്ന മുരളി നിരവധി ശ്രദ്ധേയമായ ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും രചിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട് നാട്ടരങ്ങ് ജനറൽ സെക്രട്ടറി, സദ്ഗമയ, ജയചന്ദ്രൻ ഫാൻസ് തുടങ്ങി നിരവധി സംഘടനകളിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നു. ഖത്തറിലെ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയായ മവാസലാത്തിലെ (കാർവ) അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായിരുന്നു. പത്മസുജയാണ് ഭാര്യ.