ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശന്‍ ആണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരില്‍ കെട്ടിടം തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നിലഗുരുതരമാണെന്നാണ് വിവരം.
വൈകീട്ട് നാലരോയോടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനടിയില്‍പ്പെട്ട സതീശനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സതീശന്റെ മൃതദേഹം നിലവില്‍ ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
സബിതയാണ് മരിച്ച സതീശന്റെ ഭാര്യ. മകള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തുകയായിരുന്നു സതീശന്‍.
