റിയാദിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

  1. Home
  2. Global Malayali

റിയാദിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

riyadh


സൗദി അറേബ്യയിലെ റിയാദിൽ വിഷവാതകം ശ്വസിച്ച് മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവൻ വീട്ടിൽ ഇസ്മാഈൽ (51) ആണ് മരിച്ചത്. താമസസ്ഥലത്തെ വാഷ്റൂമിലെ മാലിന്യ പൈപ്പ് വൃത്തിയാക്കാൻ ഒഴിച്ച ആസിഡിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അസീസിയയിലെ താമസസ്ഥലത്ത് മാലിന്യ പൈപ്പ് വൃത്തിയാക്കുന്നതിനായി ആസിഡ് ഒഴിച്ചിരുന്നു. എന്നാൽ ഇതറിയാതെ വാഷ്റൂമിൽ കയറിയ ഇസ്മാഈൽ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.