ദോഹയിൽ മലയാളി വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു
ദോഹയിൽ മലയാളി വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ -സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ്(17) ആണ് മരിച്ചത്. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരുന്നു.
