ഷാർജയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

  1. Home
  2. Global Malayali

ഷാർജയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

aysha


ഷാർജ ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഹമ്മദ്‌ സൈഫ് - റുബീന സൈഫ് ദമ്പതികളുടെ മകളാണ് ആയിഷ. നിലവിൽ ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പഠനത്തിലും മറ്റ് പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്ന ആയിഷയുടെ വിയോഗം പ്രവാസി സമൂഹത്തെയും സഹപാഠികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.