വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Global Malayali

വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

malayali


വിവാഹത്തിനായി ഈ മാസം 25-ന് നാട്ടിലേക്ക് പോകാൻ തയാറെടുക്കവെ മലയാളി യുവാവിനെ സൗദി അറേബ്യയിലെ ഹഫർ അൽ ബാതിനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എടക്കര ഉഴുതൽപറമ്പ് മുസ്‌ലിയാരകത്ത് മുന്നാ സാഹിൽ (26) ആണ് മരിച്ചത്.

ജോലി ചെയ്തിരുന്ന കമ്പനി ഗോഡൗണിന് തൊട്ടടുത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സൗദിയിലെ പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയിൽ കഴിഞ്ഞ രണ്ട് വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു മുന്നാ സാഹിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഹഫർ അൽ ബാതിനിലെ കിങ് ഖാലിദ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.