ദോഹ തുറമുഖത്ത് കപ്പൽ റജിസ്‌ട്രേഷന് പുതിയ ഓഫിസ്

  1. Home
  2. Global Malayali

ദോഹ തുറമുഖത്ത് കപ്പൽ റജിസ്‌ട്രേഷന് പുതിയ ഓഫിസ്

doha


കപ്പലുകളുടെ റജിസ്ട്രേഷൻ നടപടികൾക്കായി ദോഹ തുറമുഖത്ത് പുതിയ ഓഫിസ് തുറന്നു. റജിസ്ട്രേഷൻ സ്വീകരിക്കൽ, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറൽ, എല്ലാത്തരം ചെറു കപ്പലുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കായാണ് പുതിയ റജിസ്ട്രേഷൻ ഓഫിസ് തുറന്നത്. സമുദ്ര ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയം പുതിയ ഓഫിസ് തുറന്നത്. 

ദോഹ തുറമുഖത്തെ പുതിയ ഓഫിസിന് പുറമെ അൽഖോർ, അൽ റുവൈസ് എന്നിവിടങ്ങളിലും മന്ത്രാലയത്തിന്റെ ആസ്ഥാന കെട്ടിടത്തിലെ പ്രധാന ഓഫിസിലുമാണ് മാരിടൈം വാഹന റജിസ്ട്രേഷൻ ഓഫിസുകൾ.