പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്

  1. Home
  2. Global Malayali

പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്

oman


ഗൾഫിലെ സംഘർഷാവസ്ഥയെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് നാട്ടിലെത്താൻ പുതിയ വഴി തുറക്കുന്നു. ഷാർജയിൽ നിന്ന് ഒമാനിലെ മസ്കറ്റ് വിമാനത്താവളത്തിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചതോടെ, യാത്രക്കാർക്ക് ഒമാൻ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കും. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിമാന വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തുക. അതേസമയം യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 3 അർദ്ധരാത്രി വരെ തുടരും.

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റും രംഗത്തുണ്ട്.