സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം മലയാളി ഹാജിമാരും മക്കയിലെത്തി

  1. Home
  2. Global Malayali

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം മലയാളി ഹാജിമാരും മക്കയിലെത്തി

hajj


ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര തിരിച്ച മലയാളി തീർത്ഥാടകരിൽ ഭൂരിഭാഗവും മക്കയിലെത്തി. കൊച്ചി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഹാജിമാർ നേരത്തെ തന്നെ മക്കയിൽ എത്തിയിരുന്നു. കോഴിക്കോട് നിന്നുള്ള തീർത്ഥാടകരുടെ വരവ് ഇന്ന് മുതൽ ആരംഭിച്ചതോടെ മക്കയിലെ ഹാജിമാരുടെ എണ്ണം വർദ്ധിച്ചു.

കോഴിക്കോട് നിന്നുള്ള ആദ്യ സംഘം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ജിദ്ദാ ഹജ്ജ് ടെർമിനലിൽ എത്തിയത്. പിന്നാലെ ആറ് മണിയോടെ രണ്ടാമത്തെ വിമാനവും ജിദ്ദയിലിറങ്ങി. 145 ഹാജിമാർ വീതമാണ് ഓരോ വിമാനത്തിലുമുണ്ടായിരുന്നത്. ജിദ്ദയിലെത്തിയ ഇവരെ ഉച്ചയോടെ ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ പ്രത്യേക വാഹനങ്ങളിൽ മക്കയിലെത്തിച്ചു. നുസ്ഹയിലെ 1602-ാം നമ്പർ കെട്ടിടത്തിലാണ് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് താമസമൊരുക്കിയിട്ടുള്ളത്.

ഈ മാസം 17 വരെയാണ് കോഴിക്കോട് നിന്നുള്ള 944 ഹാജിമാരുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്. മേയ് 19-ന് കൊച്ചിയിൽ നിന്നുള്ള ഷോർട്ട് ടൈം ഹാജിമാർ കൂടി എത്തുന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മലയാളി തീർത്ഥാടകരുടെ വരവ് പൂർണ്ണമാകും. കണ്ണൂർ എംബാർക്കേഷൻ പോയിന്റ് വഴിയുള്ള ഹാജിമാരുടെ വരവ് നേരത്തെ തന്നെ പൂർത്തിയായിരുന്നു.