92-ാമത് ദേശീയ ദിന ആഘോഷ നിറവിൽ സൗദി അറേബ്യ, ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യം

  1. Home
  2. Global Malayali

92-ാമത് ദേശീയ ദിന ആഘോഷ നിറവിൽ സൗദി അറേബ്യ, ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യം

saudi


സൗദി അറേബ്യ 92-ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതു സ്ഥലങ്ങളും ദേശീയ പതാകകളാലും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങളാലും അലങ്കരിച്ചു.

അഭിമാനത്തിന്റെ മഹത്തായ ദിനം ആഘോഷിക്കാൻ ലക്ഷക്കണക്കിന് പൗരന്മാർ എത്തിയപ്പോൾ രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി പതാകകൾ പറന്നു. എല്ലാ സർക്കാർ കെട്ടിടങ്ങൾക്കും പൊതുസ്ഥലങ്ങൾക്കു മുന്നിലും വീടുകളിലും വാഹനങ്ങളിലും ദേശീയ പതാക ഉയർന്നു. 

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന ആഘോഷങ്ങൾ നടക്കുകയാണ്. പൗരൻമാരും പ്രവാസികളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളുമായി ആഘോഷങ്ങളിൽ പങ്കുചേരുന്നു. കഴിഞ്ഞ ശനിയാഴ്ച ആഘോഷങ്ങൾ ആരംഭിച്ചതു മുതൽ രാജ്യത്തുടനീളം ആവേശം അലയടിക്കുകയാണ്. യഥാർഥ ദേശസ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള അതുല്യ നിമിഷമായാണ് ജനങ്ങൾ ഈ ദിനത്തെ കാണുന്നത്. 

ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷങ്ങൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.  ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഈ മാസം 17 ന് 'ഇത് നമ്മുടെ വീടാണ്' എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ഒൻപത് ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇത് സെപ്റ്റംബർ 26 വരെ നീണ്ടു നിൽക്കും.