ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു

  1. Home
  2. Global Malayali

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു

s


യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി. ഈ അവധി ദിനങ്ങൾക്ക് മുൻപുള്ള ശനിയും ഞായറും (നവംബർ 29, 30) ചേരുമ്പോൾ നാല് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാൻ സാധിക്കും.
മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഡിസംബർ 3 ന് പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. അതേസമയം, സ്വകാര്യമേഖലയുടെ ദേശീയദിന അവധി വൈകാതെ പ്രഖ്യാപിക്കും. 2025 ജനുവരി 1-ന് പ്രാബല്യത്തിൽ വന്ന മന്ത്രിസഭാ തീരുമാനം അനുസരിച്ച് പ്രവൃത്തി ദിവസങ്ങളിൽ വരുന്ന ചില പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യുഎഇയിൽ അനുമതിയുണ്ട്.

നേരത്തെ ഡിസംബർ 2 , 3 ദിവസങ്ങളായിരുന്നു ഈദ് അൽ ഇത്തിഹാദിന് അവധിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ വർഷം ഈ അവധികൾ ഡിസംബർ 1, 2 ദിവസങ്ങളിലേക്ക് മാറ്റി നൽകിയിരിക്കുകയാണ്. ഈ തീരുമാനം പെരുന്നാൾ അവധികൾക്ക് ബാധകമല്ലെങ്കിലും രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർഷം മുഴുവനും തുല്യ എണ്ണം അവധികൾ ഉറപ്പാക്കുന്ന ഏകീകൃത അവധി നയം യുഎഇ നടപ്പാക്കിയിട്ടുണ്ട്.