ദേശീയ സുരക്ഷാ ഭീഷണി; ജനങ്ങൾ വീടുകളിൽ തുടരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് ദേശീയ സുരക്ഷാ ഭീഷണിയുടെ തോത് ഉയർത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജന സുരക്ഷ മുൻനിർത്തി എല്ലാവരും വീടുകൾക്കോ സുരക്ഷിതമായ കേന്ദ്രങ്ങൾക്കോ ഉള്ളിൽത്തന്നെ തുടരണമെന്ന് മന്ത്രാലയം ഇന്ന്(വ്യാഴം) പുലർച്ചെ നിർദേശം നൽകി.അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആരും പുറത്തിറങ്ങരുതെന്നും ജനലുകൾക്കും തുറസ്സായ സ്ഥലങ്ങൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും ഖത്തർ വാർത്താ ഏജൻസി (ക്യുഎൻഎ) പുറത്തുവിട്ട മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
