നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നു

  1. Home
  2. Global Malayali

നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നു

air india express


 

നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കുള്ള ആദ്യ സർവീസ് ജൂലൈ 15 മുതൽ ആരംഭിക്കും. ഇതോടെ ഇന്ത്യയിലെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ സൗകര്യം വർധിക്കും. പ്രവാസി മലയാളികൾക്കു കണക്ഷൻ വിമാനത്തിൽ നാട്ടിലേക്കു പോകാനും സേവനം പ്രയോജനപ്പെടുത്താം.തുടക്കത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസുകൾ. ജൂലൈ അവസാനത്തോടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, മറ്റു ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അബുദാബിക്ക് പുറമേ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലേക്കും നവി മുംബൈയിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്.