യുഎഇയിൽ സ്വകാര്യ ട്യൂഷൻ നിയന്ത്രിക്കാനും യോഗ്യരായവർക്കു നിയമപരമായ വഴികൾ ഒരുക്കാനും പുതിയ വർക്ക് പെർമിറ്റ് സംവിധാനം
യുഎഇയിൽ സ്വകാര്യ ട്യൂഷൻ നിയന്ത്രിക്കാനും യോഗ്യരായവർക്കു നിയമപരമായ വഴികൾ ഒരുക്കാനും പുതിയ വർക്ക് പെർമിറ്റ് സംവിധാനം കൊണ്ടുവരുന്നു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്ജീവനക്കാർ/അധ്യാപകർക്കു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ആരോഗ്യ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ വേണം. സ്കൂൾ അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും തൊഴിലുടമയിൽനിന്ന് എൻഒസി നിർബന്ധം. 15 മുതൽ 18 വയസ്സുവരെയുള്ള സ്കൂൾ വിദ്യാർഥികൾക്കു രക്ഷിതാക്കളുടെ സമ്മതപത്രം, താമസ രേഖ, ആരോഗ്യ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്. നിയമവിരുദ്ധമായ ട്യൂഷൻ തടഞ്ഞ്, വിദ്യാഭ്യാസ സേവനങ്ങൾ സുതാര്യമാക്കുകയാണ് ലക്ഷ്യം. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച് രണ്ട് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. പെർമിറ്റിന്റെ കാലാവധി രണ്ടുവർഷമാണ്.
ട്യൂഷൻ പെർമിറ്റ് (4 വിഭാഗക്കാർക്ക്)
1.സ്കൂൾ/സർവകലാശാലാ വിദ്യാർഥികൾ
2.സ്വകാര്യ മേഖലയിലെ ജീവനക്കാർ
3.സർക്കാർ/അർധ-സർക്കാർ ജീവനക്കാർ.
4.റജിസ്റ്റർ ചെയ്ത അധ്യാപകർ.
