അൽ മിൻഹാദ് എയർ ബേസിൽ മിസൈൽ ആക്രമണം നടന്നിട്ടില്ലെന്ന് യുഎഇ

  1. Home
  2. Global Malayali

അൽ മിൻഹാദ് എയർ ബേസിൽ മിസൈൽ ആക്രമണം നടന്നിട്ടില്ലെന്ന് യുഎഇ

uae


 

അൽ മിൻഹാദ് എയർ ബേസിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം ഉണ്ടായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഔദ്യോഗികമായി വ്യക്തമാക്കി. ഇറാനിലെ ലാരക് ദ്വീപിലുണ്ടായ യുഎസ് വ്യോമാക്രമണത്തിന് മറുപടിയായി അൽ മിൻഹാദ് ബേസിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ സ്ഫോടക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെല്ലാം തള്ളിക്കളഞ്ഞ യുഎഇ പ്രതിരോധ മന്ത്രാലയം, രാജ്യത്ത് അത്തരത്തിലുള്ള യാതൊരുവിധ ആക്രമണങ്ങളും നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൽ പൂർണ്ണ ജാഗ്രത തുടരുന്നുണ്ടെന്നും ഇത്തരം വ്യാജ വാർത്തകളും അഭ്യൂഹങ്ങളും ജനങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.