നോർക്ക അംഗത്വവും ഇൻഷുറൻസും: വെള്ളിയാഴ്ച റിയാദിൽ ഹെൽപ് ഡെസ്ക് ഒരുക്കി കെ.എം.സി.സി
നോർക്ക അംഗത്വമെടുക്കുന്നതിനും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും പ്രവാസികളെ സഹായിക്കുന്നതിനായി റിയാദിൽ ഹെൽപ് ഡെസ്ക് സംഘടിപ്പിക്കുന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരുന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 10:00 വരെ ബത്ഹ കെ.എം.സി.സി ഓഫീസിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. ആവശ്യമായ രേഖകളുമായി എത്തുന്ന എല്ലാ പ്രവാസികൾക്കും സേവനം ലഭ്യമാക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
രജിസ്ട്രേഷനായി പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എം.എസ് ലഭിക്കുന്ന സജീവമായ മൊബൈൽ നമ്പർ, നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ഇ-മെയിൽ വിലാസം, നോമിനിയുടെ പേര്, വയസ്സ്, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ കൈയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് 0593930525, 0560949322 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
