തൊഴിൽസുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണം; മാർഗനിർദേശവുമായി അബുദാബി

  1. Home
  2. Global Malayali

തൊഴിൽസുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണം; മാർഗനിർദേശവുമായി അബുദാബി

labor accomodation


 

നിർമാണമേഖലയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും തൊഴിൽസുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കാനും കമ്പനികൾക്കു മാർഗനിർദേശവുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. തൊഴിൽസുരക്ഷാ മാനേജ്മെന്റ് സംവിധാനത്തിന് അടുത്തിടെ അംഗീകാരം ലഭിച്ച കരാറുകാർക്കും നിർമാണ കമ്പനികൾക്കുമായി പ്രത്യേക പരിശീലന ശിൽപശാല സംഘടിപ്പിച്ചു.അബുദാബി ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സിസ്റ്റം ചട്ടക്കൂടിലെ പ്രധാന വ്യവസ്ഥകൾ, കമ്പനികളുടെ ഉത്തരവാദിത്തങ്ങൾ, നിർമാണ സ്ഥലങ്ങളിലെ അപകടസാധ്യതയ്ക്കനുസരിച്ച് സുരക്ഷാ നടപടികൾ നടപ്പാക്കുന്ന രീതി എന്നിവ ശിൽപശാലയിൽ വിശദീകരിച്ചു. അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും നിർബന്ധിത ഫോമുകൾ സമർപ്പിക്കുന്നതിനുമുള്ള ഇലക്ട്രോണിക് സംവിധാനവും പരിചയപ്പെടുത്തി. തൊഴിൽസുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും സംവിധാനം സഹായിക്കും.

നിർമാണ സ്ഥലങ്ങളിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ തൊഴിൽസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കമ്പനികളുടെയും ബന്ധപ്പെട്ടവരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. സുരക്ഷാ ബോധവൽക്കരണവും മുൻകരുതൽ നടപടികളും ശക്തമാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം.