ഒഐസിസി സമൂഹ ഇഫ്താർ വെള്ളിയാഴ്ച; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യാതിഥിയാകും

  1. Home
  2. Global Malayali

ഒഐസിസി സമൂഹ ഇഫ്താർ വെള്ളിയാഴ്ച; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യാതിഥിയാകും

sunny joseph


ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള സമൂഹ നോമ്പ്തുറ ഫെബ്രുവരി 27 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പങ്കുവെക്കുന്ന വിരുന്നിൽ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാർ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. ആർ. പ്രവീൺ കുമാർ എന്നിവർക്ക് പുറമെ ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖരും വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ളവരും ഇഫ്താറിൽ പങ്കെടുക്കും. പ്രവാസികൾക്കിടയിൽ സൗഹൃദങ്ങളും ഐക്യവും പുതുക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് സമാജത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.

ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം തുടങ്ങി ഒഐസിസി ദേശീയ-ഗ്ലോബൽ കമ്മിറ്റി നേതാക്കൾ വാർത്താക്കുറിപ്പിലൂടെയാണ് ചടങ്ങിന്റെ വിവരങ്ങൾ അറിയിച്ചത്.