എണ്ണ ഉൽപാദനം കുറയ്ക്കില്ല; ഉറപ്പുമായി അബുദാബി ദേശീയ എണ്ണ കമ്പനി

  1. Home
  2. Global Malayali

എണ്ണ ഉൽപാദനം കുറയ്ക്കില്ല; ഉറപ്പുമായി അബുദാബി ദേശീയ എണ്ണ കമ്പനി

s


ഗൾഫ് മേഖലയിൽ സംഘർഷ സാധ്യതകളും വിതരണ തടസ്സവും നിലനിൽക്കുന്നുണ്ടെങ്കിലും എണ്ണ ഉൽപാദനം നിലവിലുള്ള തോതിൽ തന്നെ തുടരുമെന്ന് അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്നോക് അറിയിച്ചു. ആഗോള വിപണിയിലെ ആവശ്യവും ലഭ്യതയും സന്തുലിതമായി നിലനിർത്തുന്നതിനാണ് തീരുമാനം.മേഖലയിലെ വ്യോമാക്രമണങ്ങളും കപ്പൽ ഗതാഗത തടസ്സങ്ങളും വിപണിയിൽ ആശങ്കയുണ്ടാക്കിയെങ്കിലും ഉൽപാദനത്തിൽ കുറവ് വരുത്തേണ്ട സാഹചര്യമില്ലെന്നാണ് അഡ്‌നോക്കിന്റെ വിലയിരുത്തൽ. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനങ്ങൾക്ക് അനുസൃതമായി നിലവിലുള്ള ക്വോട്ടയിൽ തന്നെ ഉൽപാദനം തുടരും.

എണ്ണ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ നവീന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുദ്ധസമാന സാഹചര്യമുണ്ടായാലും വിതരണം തടസ്സപ്പെടില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു. വിതരണത്തിലെ കുറവ് എണ്ണ വിലയിൽ വലിയ വർധന ഉണ്ടാക്കുമെന്നതിനാൽ ജാഗ്രതയോടെയാണ് നീക്കം.

അബുദാബിയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദകരിൽ ഒന്നായ അഡ്‌നോക്കിന്റെ ഈ നീക്കം ആഗോള വിപണിയിലെ വിലക്കയറ്റം തടയാൻ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തി.