മിനിമം വേതനത്തിൽ നിർണായക മാറ്റങ്ങളുമായി ഒമാൻ: സ്വകാര്യ മേഖലയിൽ തൊഴില്‍ നിയമനത്തിനുള്ള സഹായം ഇരട്ടിയാക്കി

  1. Home
  2. Global Malayali

മിനിമം വേതനത്തിൽ നിർണായക മാറ്റങ്ങളുമായി ഒമാൻ: സ്വകാര്യ മേഖലയിൽ തൊഴില്‍ നിയമനത്തിനുള്ള സഹായം ഇരട്ടിയാക്കി

s


ഒമാന്റെ മിനിമം വേതന നയം പുനഃപരിശോധിക്കുന്നതായി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബഐവിന്‍. ശൂറ കൗണ്‍സിലിനെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിന്റെ പഠനം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് ശുപാര്‍ശകള്‍ വീണ്ടും സമര്‍പ്പിച്ചതായി അല്‍ ബഐവിന്‍ അറിയിച്ചു.

വര്‍ധനവ് അല്ലെങ്കില്‍ ക്രമീകരണം എന്ന ലക്ഷ്യത്തിലാണ് നയം പുനഃപരിശോധിച്ചത്. സാമ്പത്തിക സാഹചര്യങ്ങളും തൊഴില്‍വിപണി യാഥാര്‍ഥ്യങ്ങളും കണക്കിലെടുത്തും പങ്കാളികളുമായി കൂടിയാലോചിച്ചുമാണ് മന്ത്രാലയം ശുപാര്‍ശകള്‍ രൂപപ്പെടുത്തിയത്. മാന്യമായ ജീവിത നിലവാരം കൈവരിക്കുന്ന രീതിയില്‍ മിനിമം വേതനം ഉയര്‍ത്തുന്നതിന്റെ സാധ്യതയാണ് മന്ത്രാലയം പരിശോധിച്ചത്.

വരും നാളുകളില്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അംഗീകാരം പ്രതീക്ഷിക്കുന്നതായും മന്ത്രി അല്‍ ബഐവിന്‍ വ്യക്തമാക്കി. പത്താം പഞ്ചവത്സര പദ്ധതിക്ക് കീഴിലുള്ള മന്ത്രാലയത്തിന്റെ നയങ്ങള്‍, പദ്ധതികള്‍, പരിപാടികള്‍, പൊതു സ്വകാര്യ മേഖലകളെ നിയന്ത്രിക്കുന്ന തൊഴില്‍ നിയമങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പരിശീലനം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് ശൂറ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ നടന്നു.