ഒമാന്‍ ശക്തമായ തണുപ്പിലേക്ക്; ആദ്യ ശീതതരംഗം ഇന്ന് മുതല്‍

  1. Home
  2. Global Malayali

ഒമാന്‍ ശക്തമായ തണുപ്പിലേക്ക്; ആദ്യ ശീതതരംഗം ഇന്ന് മുതല്‍

s


ഒമാന്‍ ശക്തമായ തണുപ്പിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. സീസണിലെ ആദ്യത്തെ ശീതതരംഗം ഇന്ന് (വെള്ളി) മുതല്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കാലാവസ്ഥാ ബുള്ളറ്റിനില്‍ അറിയിച്ചു. മിക്ക ഗവര്‍ണറേറ്റുകളിലും താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ്പ്രതീക്ഷിക്കുന്നത്.
വരും ദിവസങ്ങളില്‍ തണുത്ത കാലാവസ്ഥയായിരിക്കുമെന്നും നാഷനല്‍ മള്‍ട്ടിഹാസാര്‍ഡ് ഏര്‍ലി വാണിങ് സെന്ററും മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാവിലെ വരെ താപനിലയില്‍ കുത്തനെയുള്ള കുറവുണ്ടാകുമെന്ന് താരതമ്യ പ്രവചനങ്ങള്‍ എടുത്തുകാണിക്കുന്നു. മസ്‌കത്തില്‍, താപനില 23 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 17 ഡിഗ്രിയിലേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം പര്‍വതപ്രദേശങ്ങളായ സൈഖ് മേഖലയില്‍ കൂടുതല്‍ കുറവ് അനുഭവപ്പെടും, അവിടെ മെര്‍ക്കുറി ലെവല്‍ ആറ് ഡിഗ്രിയില്‍ നിന്ന് രണ്ട് ഡിഗ്രിയിലേക്ക് താഴും. തീരദേശ, ഉള്‍നാടന്‍ നഗരങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ കാണപ്പെടും. സുഹാറില്‍ 21 ഡിഗ്രിയില്‍ നിന്ന് 14 ഡിഗ്രിയിലേക്ക് താഴുമെന്നും ഇബ്രിയില്‍ 18 ഡിഗ്രിയില്‍ നിന്ന് 10 ഡിഗ്രിയിലേക്ക് താഴുമെന്നും പ്രവചനങ്ങൾ പറയുന്നു.

കൂടാതെ, ഹൈമയിലെ താപനില 17 ഡിഗ്രിയില്‍ നിന്ന് 11 ഡിഗ്രിയിലേക്ക് താഴുമെന്നും ഖസബില്‍ 20 ഡിഗ്രിയില്‍ നിന്ന്1 4 ഡിഗ്രിയിലേക്ക് താഴുമെന്നും പ്രതീക്ഷിക്കുന്നു. സുല്‍ത്താനേറ്റിലുടനീളമുള്ള ആളുകള്‍ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് തയ്യാറെടുക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.