ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

  1. Home
  2. Global Malayali

ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

s


വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് മോട്ടോര്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഫീസ് ഒരു റിയാലായി കുറച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ്എസ്എ) ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. നേരത്തെ ഇത് രണ്ട് റിയാലായിരുന്നു.

ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ അറബ് രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഓറഞ്ച് കാര്‍ഡ് നിര്‍ബന്ധിത മോട്ടോര്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റാണ്. പൊതു താത്പര്യം പരിഗണിച്ചും പോളിസി ഉടമകള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് എഫ്എസ്എ അറിയിച്ചു. പുതുക്കിയ ഫീസ് പൂര്‍ണമായും പാലിക്കാനും മാറ്റം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.