ഒമാനിൽ ഇന്ത്യൻ ഉൽപന്നത്തിന് ഇനി പൂജ്യം തീരുവ

  1. Home
  2. Global Malayali

ഒമാനിൽ ഇന്ത്യൻ ഉൽപന്നത്തിന് ഇനി പൂജ്യം തീരുവ

oman


പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അലയൊലികൾക്കിടെ ഇന്ത്യ– ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ഇന്നലെ പ്രാബല്യത്തിലായി.

ഇതോടെ ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99.38 ശതമാനവും തീരുവരഹിതമായി. മുൻപ് ഇന്ത്യൻ കയറ്റുമതിയുടെ 15.33 ശതമാനത്തിനു മാത്രമാണ് തീരുവയിളവുണ്ടായിരുന്നത്. ഇന്ത്യയിലേക്ക് ഒമാനിൽ നിന്ന് എത്തുന്ന 94.81% കയറ്റുമതിക്കും തീരുവയിളവ് നൽകും. പല ഉൽപന്നങ്ങളും ക്വോട്ട അടിസ്ഥാനത്തിലും മിനിമം ഇറക്കുമതി വില നിശ്ചയിച്ചുമാണ് ഇളവ്. ഒമാൻ ഈന്തപ്പഴത്തിന് തീരുവ കുറയുമെന്നതിനാൽ ഇന്ത്യയിൽ വില കുറയും.

ഒമാനുമായുള്ള വ്യാപാരത്തിനു പുറമേ, മറ്റു രാജ്യങ്ങളിലേക്കുള്ള വ്യാപാരത്തിനുള്ള സുരക്ഷിതമായ കവാടം കൂടിയാണ് ഇന്ത്യയ്ക്കു തുറന്നുകിട്ടുന്നത്.