ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പേരും ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് വിലക്ക്
ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പേരും ലോഗോയും മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യങ്ങളിലും പ്രചാരണങ്ങളിലും ഉപയോഗിക്കുന്നതിന് വിലക്ക്. സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്കാണ് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.പരിശീലന പരിപാടികളും ഇവന്റുകളും സംബന്ധിച്ച പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ ഉള്ളടക്കങ്ങള്‍, മാര്‍ക്കറ്റിംഗ് മെറ്റീരിയലുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.
അനുമതിയില്ലാതെ സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ പേരും ലോഗോയും പരസ്യങ്ങളിലും പ്രചാരണ ഉള്ളടക്കങ്ങളിലും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം, സ്‌പോണ്‍സര്‍ഷിപ്പ്, പങ്കാളിത്തം അല്ലെങ്കില്‍ സഹകരണം ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കരുത്.
