കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം

  1. Home
  2. Global Malayali

കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം

kuwait airport


കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു മരണം. ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്നും വ്യക്തമാക്കി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് പൂർണ തോതിൽ നവീകരണം പൂർത്തിയാക്കി എയർപോർട്ട് തുറന്നത്. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.