ഇന്ത്യ-ഒമാൻ ബന്ധത്തിൽ പുതിയ അധ്യായം: പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കി മടങ്ങി

  1. Home
  2. Global Malayali

ഇന്ത്യ-ഒമാൻ ബന്ധത്തിൽ പുതിയ അധ്യായം: പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കി മടങ്ങി

s


രണ്ട് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തിയ മോദി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.
മസ്‌കത്ത് റോയൽ വിമാനത്താവളത്തിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയീദ് ശിഹാബ് ബിൻ താരിക് അൽ സഈദ് നരേന്ദ്ര മോദിക്കും സംഘത്തിനും യാത്രയയപ്പ് നൽകി. വിദേശകാര്യ മന്ത്രി സയീദ് ബദർ അൽ ബുസൈദി, മസ്‌കത്ത് ഗവർണർ സയീദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, വാണിജ്യ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.