മുസഫയിൽ അഞ്ചിടത്ത് കൂടി പെയ്ഡ് പാർക്കിങ്

  1. Home
  2. Global Malayali

മുസഫയിൽ അഞ്ചിടത്ത് കൂടി പെയ്ഡ് പാർക്കിങ്

car parking


മുസഫയിലെ അഞ്ച് പ്രധാന മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് പെയ്ഡ് പാർക്കിങ് നടപ്പാക്കിയത്. നാടുകടത്തി]

∙ പാർക്കിങ് മേഖലകൾ
മുസഫയിലെ എം7, എം8, എം9, എം14, എം15 എന്നീ സെക്ടറുകളിലാണ് പാർക്കിങ് ഫീസ് നിലവിൽ വന്നത്. 10,010 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം.

∙ ഫീസ്
സാധാരണ പാർക്കിങ് ഇടങ്ങൾക്ക് മണിക്കൂറിന് 2 ദിർഹം വീതമാണ് നിരക്ക്. Darb, TAMM ആപ്പുകൾ വഴിയും എസ്എംഎസ് (3009) വഴിയും ഓൺസൈറ്റ് മെഷീനുകൾ വഴിയും ഫീസ് അടയ്ക്കാം.

∙ സംവരണ പാർക്കിങ്
ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിങ് ഇടങ്ങൾ നീക്കിവച്ചിട്ടുണ്ട്. മുസഫയിലെ വ്യവസായ-വാണിജ്യ മേഖലകളിലെ വാഹനങ്ങളുടെ അമിത തിരക്ക് നിയന്ത്രിക്കാൻ തീരുമാനം സഹായിക്കും.