കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു

  1. Home
  2. Global Malayali

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു

kuwait


കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കൊപ്പം കീഴ്മുറി സ്വദേശി അർജുൻ (25) ആണ് മരണപ്പെട്ടത്. സാൽമിയയിലെ ഹോട്ടൽ ജീവനക്കാരനായ അർജുൻ ജൂൺ ഒൻപതിനാണ് അപകടത്തിൽപ്പെട്ടത്.

താമസിച്ചിരുന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അർജുനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കീഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും ടി. രവീന്ദ്രകുമാറിന്റെയും മകനാണ് അർജുൻ. സുരഭി, സുവർണ എന്നിവർ സഹോദരങ്ങളാണ്. കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം ഉടൻ നാട്ടിലെത്തിച്ച് കീഴ്മുറിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.