ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ജൂലൈ- ആഗസ്റ്റ് വേനലവധി നടപ്പാക്കണമെന്ന് രക്ഷിതാക്കൾ

  1. Home
  2. Global Malayali

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ജൂലൈ- ആഗസ്റ്റ് വേനലവധി നടപ്പാക്കണമെന്ന് രക്ഷിതാക്കൾ

happy family


 

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി ജൂലൈ- ആഗസ്റ്റ് മാസങ്ങളിലേക്ക് ഏകീകരിക്കണമെന്നും, നിലവിലുണ്ടായിരുന്ന പൂർണ വേനലവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിക്ക് നിവേദനം സമർപ്പിക്കുകയും എംബസി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.സ്‌കൂൾ മാനേജ്‌മെന്റുകളും ഡയറക്ടർ ബോർഡുകളും അടുത്തിടെ നടപ്പാക്കിയ അക്കാദമിക് കലണ്ടർ മാറ്റങ്ങൾ വിദ്യാർഥികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് രക്ഷിതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും, ഒമാനിലെ പ്രാദേശിക സ്‌കൂളുകളിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് വേനലവധി അനുവദിക്കുന്നത്. എന്നാൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഇപ്പോഴും ജൂൺ, ജൂലൈ മാസങ്ങളെ കേന്ദ്രീകരിച്ച വ്യത്യസ്ത അക്കാദമിക് കലണ്ടറാണ് പിന്തുടരുന്നത്. അക്കാദമിക് വർഷം ഏപ്രിലിൽ ആരംഭിച്ച് ഏതാനും ആഴ്ചകൾക്കകം ദീർഘമായ അവധിയിലേക്ക് കടക്കേണ്ടി വരുന്നത് പഠനത്തിന്റെ തുടർച്ചയെ ദോഷമരമായി ബാധിക്കുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.