പെട്രോൾ, ഡീസൽ വില കുറയും; യുഎഇയുടെ പുതുവർഷ സമ്മാനം

  1. Home
  2. Global Malayali

പെട്രോൾ, ഡീസൽ വില കുറയും; യുഎഇയുടെ പുതുവർഷ സമ്മാനം

petrol


പുതുവർഷത്തിൽ യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസമായി ഇന്ധനവില കുറച്ചു. ജനുവരി മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ യുഎഇ ഇന്ധന വില നിർണയ സമിതി ബുധനാഴ്ച പ്രഖ്യാപിച്ചു. ഡിസംബറിൽ ഇന്ധന വില വർധിപ്പിച്ചിരുന്നെങ്കിലും ജനുവരി ഒന്നു മുതൽ നിരക്കുകൾ ഗണ്യമായി കുറയും.

സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.53 ദിർഹമാണ് പുതിയ വില. ഡിസംബറിൽ ഇത് 2.70 ദിർഹമായിരുന്നു. ലിറ്ററിന് 17 ഫിൽസിന്റെ കുറവ്. സ്പെഷൽ 95 പെട്രോളിന്‍റെ വില 2.58 ദിർഹത്തിൽ നിന്ന് 2.42 ദിർഹമായി കുറഞ്ഞു(16 ഫിൽസ്). ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.34 ദിർഹമാണ് പുതുക്കിയ നിരക്ക്. ഡിസംബറിൽ 2.51 ദിർഹമായിരുന്നു ഇതിന്റെ വില. 17 ഫിൽസിന്റെ കുറവ് രേഖപ്പെടുത്തി.

ഡീസൽ ലിറ്ററിന് 2.85 ദിർഹം ആയിരുന്നു കഴിഞ്ഞ മാസം. ജനുവരി മുതൽ 2.55 ദിർഹം ആക്കി. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. 2026-ലെ ആദ്യ മാസത്തെ ഈ വിലക്കുറവ് സാധാരണക്കാർക്കും ചരക്ക് ഗതാഗത മേഖലയ്ക്കും വലിയ ആശ്വാസമാകും.