പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ
അഞ്ചു രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. പ്രധാനമന്ത്രി രാവിലെ യുഎഇയിലേയ്ക്ക് പുറപ്പെട്ടുകഴിഞ്ഞു. സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ള ഊർജ സുരക്ഷാ വിഷയങ്ങളാകും ചർച്ചകളിൽ പ്രധാനമായും ഇടംപിടിക്കുകയെന്ന് യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു.
