യുഎഇയിൽ മരുന്നുകൾ സ്കൂളിൽ കൊടുത്തുവിടാൻ കുറിപ്പടി നിർബന്ധം

  1. Home
  2. Global Malayali

യുഎഇയിൽ മരുന്നുകൾ സ്കൂളിൽ കൊടുത്തുവിടാൻ കുറിപ്പടി നിർബന്ധം

medicine


ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്നുകൾ സ്കൂളിലേക്കു കൊണ്ടുവരുന്നതിന് വിലക്ക്. വിദ്യാർഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് നടപടിയെന്നും അശ്രദ്ധമായ ഉപയോഗവും മരുന്ന് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശന നിർദേശത്തെ തുടർന്ന് ഇതുസംബന്ധിച്ച സർക്കുലർ സ്കൂളുകൾ രക്ഷിതാക്കൾക്കു കൈമാറി. രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും സഹകരണത്തോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിബന്ധനകൾ

∙ ദീർഘകാല രോഗമുള്ള കുട്ടികൾക്ക് സ്കൂളിൽ മരുന്ന് നൽകണമെങ്കിൽ യുഎഇയിൽ ലൈസൻസുള്ള ഡോക്ടർ നൽകിയ കുറിപ്പടി മാതാപിതാക്കൾ ഹാജരാക്കണം.
∙ കുട്ടികൾ മരുന്നുകൾ സ്വന്തം ബാഗിൽ സൂക്ഷിക്കാൻ പാടില്ല. മരുന്നുകൾ സ്കൂൾ ക്ലിനിക്കിൽ ഏൽപ്പിച്ച് നഴ്സിന്റെ മേൽനോട്ടത്തിൽ മാത്രം നൽകണം.