പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

  1. Home
  2. Global Malayali

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

s


പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. നേരിട്ട് എത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ്. നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി എഫ് 16 യുദ്ധ വിമാനങ്ങളുടെ അകമ്പടി നൽകിയാണ് യുഎഇ സ്വീകരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അബുദാബി ആകാശത്ത് പ്രവേശിച്ച പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി യുഎഇയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ പറന്നു.പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന 'എയർ ഇന്ത്യ വൺ' (ബോയിംഗ് 777-300ER) വിമാനത്തിന് ഇരുവശത്തുമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 'ഡെസേർട്ട് ഫാൽക്കൺ' യുദ്ധവിമാനങ്ങൾ അകമ്പടി സേവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു വിദേശ രാജ്യത്തെ ഭരണത്തലവന് നൽകാവുന്ന ഏറ്റവും ഉയർന്ന ആദരവുകളിൽ ഒന്നായാണ് ഈ അകമ്പടിയെ നയതന്ത്ര ലോകം കാണുന്നത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സമയത്താണ് മോദിയുടെ ഈ സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.