വിപണിയിൽ എത്തുന്ന ഉൽപന്നങ്ങൾ പ്രശ്നമുള്ളതാണെങ്കിൽ 24 മണിക്കൂറിനകം പിൻവലിക്കണം- യുഎഇ

  1. Home
  2. Global Malayali

വിപണിയിൽ എത്തുന്ന ഉൽപന്നങ്ങൾ പ്രശ്നമുള്ളതാണെങ്കിൽ 24 മണിക്കൂറിനകം പിൻവലിക്കണം- യുഎഇ

uae


 

യുഎഇ വിപണിയിൽ നിന്ന് വ്യാജവും മായംചേർത്തതും കേടായതുമായ ഉൽപന്നങ്ങൾ പിൻവലിക്കാൻ വിതരണക്കാർക്ക് 24 മണിക്കൂർ മാത്രം സാവകാശം.സാമ്പത്തിക മന്ത്രാലയമോ ബന്ധപ്പെട്ട അധികാരിയോ അറിയിപ്പ് നൽകിയാൽ വിൽപനയും വിതരണവും ഉടൻ നിർത്തി വിപണിയിലും ഗോഡൗണുകളിലും ഉള്ള ഉൽപന്നങ്ങൾ ഒരു ദിവസത്തിനകം പിൻവലിക്കണം. നടപടി പൂർത്തിയാക്കിയതിന്റെ തെളിവും അധികൃതർക്ക് നൽകണം. ഉൽപന്നം പിൻവലിച്ചതായി 48 മണിക്കൂറിനകം അറബിയിലും ഇംഗ്ലിഷിലും പൊതുഅറിയിപ്പ് നൽകണം.മനുഷ്യരുടെയോ മൃഗങ്ങളുടെയോ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന ഉൽപന്നങ്ങളാണെങ്കിൽ ഈ സമയപരിധി കുറയ്ക്കാനും സാധ്യതയുണ്ട്. നിയമം ലംഘിക്കുന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇതിന്റെ ചെലവ് ചട്ടലംഘനം നടത്തിയവരിൽനിന്ന് ഈടാക്കും.നിശ്ചിത സമയത്തിനകം വ്യാപാരി സാധനം പിൻവലിച്ചില്ലെങ്കിൽ അധികൃതർക്ക് തുടർന്നുള്ള 48 മണിക്കൂറിനകം നേരിട്ട് നീക്കം ചെയ്യാനും ചെലവ് വ്യാപാരിയിൽനിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. വിതരണക്കാരനെ ബന്ധപ്പെടാനാകാത്ത സാഹചര്യത്തിലും സാധനം കണ്ടെത്തിയതിനു പിന്നാലെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കാം.