വിമാനസർവീസുകളുടെ വിലക്ക് നീട്ടി ഖത്തർ എയർവേയ്സ്

  1. Home
  2. Global Malayali

വിമാനസർവീസുകളുടെ വിലക്ക് നീട്ടി ഖത്തർ എയർവേയ്സ്

qatar airways


 

കുവൈത്ത്, ബഹ്റൈൻ, ഇറാഖിലെ ഇർബീൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് ഓഗസ്റ്റ് 7 വരെ നീട്ടിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിമാനക്കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്.നേരത്തെ ഈ മാസം 24ന് പുറപ്പെടുവിച്ച നിർദേശപ്രകാരം 31 വരെ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സർവീസ് നിർത്തിവെക്കൽ ഓഗസ്റ്റ് 7 വരെ ദീർഘിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബാധിക്കപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ തുടർ വിവരങ്ങൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ട്രാവൽ അലർട്ടുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.