ഖത്തർ കെ.എം.സി.സി കവർച്ച; വ്യവസായി റസാഖ് റൊട്ടാനയെ പുറത്താക്കി മുസ്‌ലിം ലീഗ്

  1. Home
  2. Global Malayali

ഖത്തർ കെ.എം.സി.സി കവർച്ച; വ്യവസായി റസാഖ് റൊട്ടാനയെ പുറത്താക്കി മുസ്‌ലിം ലീഗ്

rotana rasaq


ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലിം ലീഗ് പുറത്താക്കി. കെ.എം.സി.സി ഉൾപ്പെടെയുള്ള പാർട്ടി പോഷക സംഘടനകളുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ ഒഴിവാക്കിയതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേസുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേസിൽ കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണന്റെ മൊഴിയിലും മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിലും റസാഖ് റൊട്ടാനയുടെ പേര് പരാമർശിച്ചിരുന്നു. അതേസമയം ആരോപണങ്ങൾ റസാഖ് നിഷേധിച്ചു. 2025 സെപ്റ്റംബർ 18-നാണ് അൽ തുമാമയിലെ കെ.എം.സി.സി ഓഫീസിലെ സ്ട്രോങ് റൂം തകർത്ത് സ്നേഹ സുരക്ഷാ പദ്ധതിക്കായി ശേഖരിച്ച എട്ട് കോടിയോളം ഇന്ത്യൻ രൂപ കവർന്നത്. സംഭവത്തിൽ ഖത്തർ പോലീസും കേരളത്തിലെ കൊയിലാണ്ടി പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.