ഖത്തർ റാസ് ലഫാൻ സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് യു.എ.ഇ

  1. Home
  2. Global Malayali

ഖത്തർ റാസ് ലഫാൻ സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് യു.എ.ഇ

uae


 

ഖത്തറിലെ പ്രമുഖ വ്യാവസായിക നഗരമായ റാസ് ലഫാനിലെ (Ras Laffan) എൽ.എൻ.ജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യു.എ.ഇ ഖത്തറിന് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് യു.എ.ഇ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ രേഖപ്പെടുത്തി.