വേനൽക്കാലത്തും അന്തരീക്ഷം തണുപ്പിച്ചു നിർത്തുന്ന അത്യാധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഖത്തർ ടൂറിസം

  1. Home
  2. Global Malayali

വേനൽക്കാലത്തും അന്തരീക്ഷം തണുപ്പിച്ചു നിർത്തുന്ന അത്യാധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഖത്തർ ടൂറിസം

QATAR


 

വേനൽക്കാലത്തും അന്തരീക്ഷം തണുപ്പിച്ചു നിർത്തുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തിറങ്ങി സമയം ചെലവഴിക്കാൻ അനുയോജ്യമായ പ്രധാന കേന്ദ്രങ്ങൾ പരിചയപ്പെടുത്തി ഖത്തർ ടൂറിസം.സാംസ്കാരിക കേന്ദ്രങ്ങൾ, വാട്ടർഫ്രണ്ട് നടപ്പാതകൾ, അത്യാധുനിക ലൈഫ് സ്റ്റൈൽ കേന്ദ്രങ്ങൾ എന്നിവയടങ്ങുന്ന ഈ ഇടങ്ങളിൽ വേനൽച്ചൂട് അറിയാതെ വർഷത്തിൽ എപ്പോഴും കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ സമയം ചിലവഴിക്കാൻ സാധിക്കും.∙പ്രധാന കേന്ദ്രങ്ങൾ
ഗെവാൻ ഐലൻഡ്: പേൾ ഐലൻഡിന് സമീപം സ്ഥിതിചെയ്യുന്ന ഇവിടെ ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ഡോർ എയർകണ്ടീഷൻ ചെയ്ത ഷോപ്പിങ് മാളായ 'ക്രിസ്റ്റൽ വോക്ക്' ഉൾപ്പെടുന്നു. 7,360 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ നൂറിലധികം റീട്ടെയിൽ, ഡൈനിങ് കേന്ദ്രങ്ങളുണ്ട്.സെൻട്രോ (റൗദത്ത് അൽ ഹമാമ): തുറസ്സായ സ്ഥലങ്ങളിൽ നിർമിച്ച ഈ കേന്ദ്രത്തിൽ കഫേകൾ, റസ്റ്ററന്റുകൾ, വെൽനസ് സെന്ററുകൾ എന്നിവ ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തോടെ ലഭ്യമാക്കിയിരിക്കുന്നു.കതാറ കൾച്ചറൽ വില്ലേജ്: കലയും സംസ്‌കാരവും സമന്വയിക്കുന്ന കതാറയിലെ '21 ഹൈ സ്ട്രീറ്റ്' പൂർണമായും ഔട്ട്ഡോർ കൂളിങ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. കടൽത്തീര കാഴ്ചകൾ ആസ്വദിച്ച് ഇവിടെ സമയം ചിലവഴിക്കാം.

പ്ലേസ് വെൻഡോം (ലുസെയ്ൽ): ഫൗണ്ടനുകളും കനാൽ കാഴ്ചകളും നിറഞ്ഞ ഈ മാളിന് ചുറ്റുമുള്ള നടപ്പാതകളിൽ ഇന്റഗ്രേറ്റഡ് കൂളിങ് സിസ്റ്റം ഒരുക്കിയിട്ടുണ്ട്.