'ക്വീൻ എലിസബത്ത് 2' കപ്പലിൽ രാജകീയ ഓണസദ്യയൊരുക്കി റേഡിയോ കേരളം 1476 എ.എം

  1. Home
  2. Global Malayali

'ക്വീൻ എലിസബത്ത് 2' കപ്പലിൽ രാജകീയ ഓണസദ്യയൊരുക്കി റേഡിയോ കേരളം 1476 എ.എം

queen elizabeth 2


റേഡിയോ കേരളം 1476 എ.എം ശ്രോതാക്കൾക്കായി ഓണസദ്യ ഒരുക്കുന്നു. ദുബായ് മിന റാഷിദിൽ നങ്കൂരമിട്ട 'Queen Elizabeth 2' അഥവാ 'QE2' എന്ന കപ്പലിലാണ് ഇത്തവണത്തെ ഓണസദ്യ. 1960-കളിൽ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ എന്ന ഖ്യാതി നേടിയ 13 നിലകളുള്ള ഈ ആഡംബര കപ്പൽ, ഫോക്ക്‌ലാന്റ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികരെ വഹിച്ച ട്രൂപ്പ് ഷിപ്പ് എന്ന ചരിത്രപരമായ പ്രാധാന്യവുമുള്ളതാണ്.

ലോകചരിത്രത്തിന്റെ ഭാഗമായ ഈ കപ്പലിലിരുന്ന് സദ്യ ആസ്വദിക്കാൻ ശ്രോതാക്കൾക്ക് അവസരമൊരുക്കുകയാണ് റേഡിയോ കേരളം. ഉത്രാടം മുതൽ അവിട്ടം വരെയുള്ള ദിവസങ്ങളിൽ റേഡിയോ കേരളത്തിന്റെ ലൈവ് ഷോകളിലേക്ക് വിളിച്ചോ, ആർ.കെ പൂക്കളം ഫോട്ടോ കോണ്ടസ്റ്റ്, റീമ ഓണം ഫോട്ടോ കോണ്ടസ്റ്റ് എന്നിവയിൽ പങ്കെടുത്തോ ശ്രോതാക്കൾക്ക് ഇതിൽ പങ്കാളികളാകാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ക്വീൻ എലിസബത്ത് 2 കപ്പലിലെ ഓണസദ്യ ആസ്വദിക്കാനുള്ള 'കപ്പിൾ എൻട്രി ടിക്കറ്റുകൾ' സമ്മാനമായി ലഭിക്കും.