യുഎഇയിൽ ഇന്ന് മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

  1. Home
  2. Global Malayali

യുഎഇയിൽ ഇന്ന് മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

kuwait rain


 

യുഎഇയിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.രാത്രിയും നാളെ പുലർച്ചെയും തീരദേശ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനോ നേർത്ത മഞ്ഞിനോ സാധ്യതയുണ്ടെന്നും അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 29 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 31 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം.

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ ദിശകളിൽനിന്ന് കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.