യുഎഇയിൽ മഴയും കാറ്റും തുടരും; ജാഗ്രതാ നിർദേശം

  1. Home
  2. Global Malayali

യുഎഇയിൽ മഴയും കാറ്റും തുടരും; ജാഗ്രതാ നിർദേശം

uae


 യുഎഇയിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില ഭാഗങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയോടെയായിരിക്കും മഴ.

ഇതേസമയം തെറ്റായ വിവരങ്ങളും ഊഹാപോഹവും പ്രചരിപ്പിക്കരുത്. വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം. തണുപ്പും കാറ്റും ശക്തമാകും. മണിക്കൂറിൽ 60 കി.മീ വേഗത്തിലുള്ള കാറ്റ് അന്തരീക്ഷത്തെ പൊടിപടലമാക്കും. വെള്ളിയാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.

ചിലയിടങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിച്ചു. അനാവശ്യ യാത്ര ഒഴിവാക്കണമെന്നുംഅടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ചും വാഹനമോടിക്കണമെന്നും അധികൃതർ വ്യക്തമാക്കി.