യുഎഇയിൽ മഴയൊഴിഞ്ഞു; ആശ്വാസമായി തെളിഞ്ഞ കാലാവസ്ഥ

  1. Home
  2. Global Malayali

യുഎഇയിൽ മഴയൊഴിഞ്ഞു; ആശ്വാസമായി തെളിഞ്ഞ കാലാവസ്ഥ

UAE RAIN


യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന അസ്ഥിര കാലാവസ്ഥയ്ക്ക് ശമനമായി. രാജ്യത്തുടനീളം കാലാവസ്ഥ സാധാരണ നിലയിലായതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻസിഇഎംഎ) ആഭ്യന്തര മന്ത്രാലയവും സംയുക്തമായി അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) പുറപ്പെടുവിച്ച പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഔദ്യോഗിക സ്ഥിരീകരണം.കാലാവസ്ഥാ വ്യതിയാനം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങളെ അധികൃതർ പ്രശംസിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. കനത്ത മഴയും കാറ്റും ഉണ്ടായ സമയത്ത് കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചത് പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായി.