2027 ലെ റമസാൻ ഫെബ്രുവരി 8 ന് ആരംഭിച്ചേക്കും; തീയതി പ്രവചിച്ച് ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ

  1. Home
  2. Global Malayali

2027 ലെ റമസാൻ ഫെബ്രുവരി 8 ന് ആരംഭിച്ചേക്കും; തീയതി പ്രവചിച്ച് ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ

eid ul fitr


 

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് 2027-ലെ റമസാൻ ഫെബ്രുവരി 8 ന് ആരംഭിക്കുമെന്ന് പ്രതീക്ഷ. എന്നാൽ ഔദ്യോഗിക ചന്ദ്രദർശനത്തിന് വിധേയമായി മാത്രമായിരിക്കും തീയതി സ്ഥിരീകരിക്കുക.ക്രിസ്മസ് അല്ലെങ്കിൽ പുതുവത്സര ദിനങ്ങൾ പോലെ റമസാൻ വ്രതാരംഭം ഓരോ വർഷവും ഒരേ തീയതിയിൽ വരാറില്ല. ഗ്രിഗോറിയൻ കലണ്ടറിന് പകരം ഹിജ്റ ചന്ദ്രമാസ കലണ്ടർ പിന്തുടരുന്നതിനാൽ ഓരോ വർഷവും 10 മുതൽ 11 ദിവസം വരെ മുൻപോട്ട് മാറിയാണ് വ്രതമാസം എത്താറുള്ളത്. ഇതുമൂലം ഏകദേശം 33 വർഷത്തെ ഒരു പൂർണ ചക്രത്തിനുള്ളിൽ എല്ലാ ഋതുക്കളിലും റമസാൻ വ്രതമനുഷ്ഠിക്കാൻ മുസ്‍ലിങ്ങൾക്ക് സാധിക്കുന്നു. ഈ വർഷം മാർച്ചിൽ റമസാൻ അവസാനിച്ചതോടെ അടുത്ത വ്രതമാസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ.12 മാസങ്ങളുള്ള ഇസ്‍ലാമിക് കലണ്ടറിന് ആകെ 354 ദിവസങ്ങളാണുള്ളത്. ഇത് സൗരവർഷത്തേക്കാൾ 11 ദിവസം കുറവാണ്. തൽഫലമായി റമസാൻ മാസം ക്രമേണ പിന്നോട്ട് മാറി ശിശിരം, വസന്തം, ഗ്രീഷ്മം, ശരത്കാലം എന്നീ എല്ലാ ഋതുക്കളിലൂടെയും കടന്നുപോകുന്നു. ഓരോ രാജ്യത്തെയും മതകാര്യ അധികാരികൾ പുതിയ മാസപ്പിറവി കാണുന്നതോടെ മാത്രമാണ് വ്രതാരംഭം പ്രഖ്യാപിക്കുന്നത്.