റാസൽഖൈമ വാഹനാപകടം; മരിച്ച മലയാളികൾ നാലായി, 13-ൽ 11 പേരും ഇന്ത്യക്കാർ

  1. Home
  2. Global Malayali

റാസൽഖൈമ വാഹനാപകടം; മരിച്ച മലയാളികൾ നാലായി, 13-ൽ 11 പേരും ഇന്ത്യക്കാർ

mohd ashiq


യു.എ.ഇയിലെ റാസൽഖൈമയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ് (26), പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

കേരളത്തിനു പുറമേ ആന്ധ്രാ സ്വദേശി വിനോദ്കുമാർ, പഞ്ചാബ് സ്വദേശികളായ രാജ്കുമാർ, രമൺകുമാർ, യു.പി. സ്വദേശി റാശിദ് അലി, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് സാമൂഹികപ്രവർത്തകൻ ഫൈസൽ പുറത്തൂർ അറിയിച്ചു.

കഴിഞ്ഞ ദിവസം റാസൽഖൈമയിലെ അൽ വത്താൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ്സിടിച്ചാണ് അപകടമുണ്ടായത്. 41 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.